പ്രതീകാത്മക ചിത്രം

ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. കുൽഗാമിൽ ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുള്ള പോരാട്ടത്തിനിടെയാണ് സൈനികർക്ക് വീരമൃത്യുയുണ്ടായത്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജമ്മുകശ്മീർ താഴ്വരയിൽ ഓപ്പറേഷൻ അഖാലിനിടെ പരിക്കേറ്റവരുടെ എണ്ണം 10 ആയി ഉയർന്നു.

ലാൻസ് നായിക് പ്രിത്പാൽ സിങ്, ശിപായി ഹർമീന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യത്തിലെ ചിനാർ കോർപ്സിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. വീരമൃത്യു വരിച്ച രണ്ടുപേരുടേയും ധൈര്യവും സമർപ്പണവും എക്കാലത്തും ഓർമിക്കപ്പെടുമെന്നും ചിനാർ കോർപ്സ് എക്സ് പോസ്റ്റിൽ പറഞ്ഞു.

ഓപ്പറേഷന്റെ ഭാഗമായി അഞ്ച് ഭീകരരെ ഇതുവരെ സൈന്യം വധിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനാണ് ഓപ്പറേഷൻ തുടങ്ങുന്നത്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഓപ്പറേഷൻ തുടങ്ങിയത്. ഇതിൽ മൂന്ന് പേരെ കാടിനുള്ളിലെ ഗുഹയിൽ നിന്നാണ് സൈന്യം വധിച്ചത്.

കനത്ത വെല്ലുവിളി നിറഞ്ഞ് മേഖലയിലായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷൻ. ഹെലികോപ്ടറുകൾ ഉൾപ്പടെ ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ ദൗത്യം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യം ഭീകരർക്കെതിരായ നടപടി തുടങ്ങിയത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 22 സിവിലിയൻമാർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - 2 soldiers killed in gunfight with terrorists in J&K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.