Posted On
date_range Updated On
date_range സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കി; ബി.ജെ.പി നേതാവിന്റെ മകനുൾപ്പടെ 10 പേർ അറസ്റ്റിൽ
റായ്പൂർ: ഛത്തീസ്ഗഢിൽ സഹോദരിമാരെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 10 പേർ അറസ്റ്റിൽ. രക്ഷാബന്ധൻ ആഘോഷത്തിനിടെയായിരുന്നു ക്രൂരകൃത്യം . സംസ്ഥാന തലസ്ഥാനത്ത് റിംസ് മെഡിക്കൽ കോളജിന് സമീപമായിരുന്നു സംഭവം.
പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ മർദിച്ച് അവശരാക്കിയതിന് ശേഷമായിരുന്നു ബലാത്സംഗം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മുഴുവൻ പ്രതികളേയും ഉടൻ തന്നെ പിടികൂടി. ക്രിമിനിൽ പശ്ചാത്തലമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കേസിലെ ചില പ്രതികൾ ആഗസ്റ്റിലാണ് ജാമ്യത്തിലിറങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ പ്രതിയായ പൂനം താക്കൂർ പ്രാദേശിക ബി.ജെ.പി നേതാവായ ലക്ഷ്മി നാരായൺ സിങ്ങിന്റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.