ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പലാമു ജില്ലയിൽ നിരോധിത ടി.എസ്‌.പി.സി അംഗങ്ങളുമായുള്ള വെടിവെപ്പിലാണ് സംഭവം. പരിക്കേറ്റയാളെ മേദിനിറൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.

മനാറ്റു പൊലീസ് സ്റ്റേഷൻ പരിധിയിലെ കേദൽ ഗ്രാമത്തിൽ പുലർച്ചെ 12.30 ഓടെയാണ് സുരക്ഷാ സേനയും നിരോധിത തൃതീയ സമ്മേളന പ്രസ്തുതി കമ്മിറ്റി (ടി. എസ്.പി.സി) അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ശാന്തൻ മേത്ത, സുനിൽ റാം എന്നിവരാണ് കൊല്ലപ്പെട്ടത്. കേദൽ ഗ്രാമത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് ഓപറേഷൻ ആരംഭിച്ചതെന്ന് പലാമു എസ്‌.പി)റീഷ്മ രമേശൻ പറഞ്ഞു.

രണ്ട് പൊലീസുകാരുടെ മരണത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റ പോലീസുകാരന് വൈദ്യസഹായം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ സൈനികന് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. മുഖ്യമന്ത്രി കുറിച്ചു.

Tags:    
News Summary - 2 security personnel killed in gunfight with Maoists in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.