Posted On
date_range Updated On
date_range സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്ഗഡിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു
രാജ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവർക്കുമായി സർക്കാർ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഛത്തീസ്ഗഡ് പൊലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. എ.കെ 47 റൈഫിൾ, സ്ഫോടക വസ്തുക്കൾ എന്നിവ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.