പുൽവാമയിൽ ഏറ്റുമുട്ടൽ: ലഷ്‍കർ കമാൻഡറും സഹായിയും കൊല്ലപ്പെട്ടു
ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ നിഹാമയിൽ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ലഷ്‍കറെ ത്വയ്യിബ ഭീകരെര വധിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ ലഷ്‌കർ കമാൻഡർ റിയാസ് അഹമ്മദ് ദർ, സഹായി റയീസ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് ഞായറാഴ്ച രാത്രി സൈന്യവും കശ്മീർ പൊലീസും തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ, ഒരുവീട്ടിൽനിന്ന് സൈന്യത്തിനുനേരേ വെടിവെപ്പുണ്ടായി. സൈന്യവും തിരിച്ചുവെടിവെച്ചു. രാത്രിയായതോടെ ഇരുകൂട്ടരും വെടിവെപ്പ് നിർത്തിവെച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ പുനരാരംഭിച്ചു. തുടർന്ന് ഭീകരർ അഭയം തേടിയ വീടിന് തീപിടിച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടിച്ച് കത്തിയമർന്ന വീട്ടിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത്. ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കാൻ സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചതായി കശ്മീർ റേഞ്ച് ഐ.ജി.പി വി.കെ. ബിർധി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.