യു.പിയിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു

അലിഗഡ്​: നിരവധി കൊലപാതക കേസുകളിൽ പ്രതികളായ രണ്ടുപേർ ഉത്തർ പ്രദേശിൽ ഇന്നു രാവിലെ നടന്ന പൊലീസ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുസ്​തകിം, നൗഷാദ്​ എന്നിവരാണ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്​. ദിവസങ്ങളായി ഇവർക്കുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. രണ്ട്​ ഹിന്ദു പുരോഹിതരുടേത്​ ഉൾപ്പെടെ ആറു കൊലപാതകങ്ങളിൽ ഇവർ പ്രതികളാണെന്ന്​​ പൊലീസ്​ പറഞ്ഞു.

പ്രതികൾ രണ്ടുപേരും ബൈക്കിൽ സഞ്ചരിക്കവേ പൊലീസ്​ പിന്തുടർന്നെങ്കിലും പെലീസിനു നേരെ വെടി​െവച്ച ശേഷം അവർ സർക്കാർ കെട്ടിടങ്ങൾ ധാരാളമുള്ള സ്​ഥലത്ത്​ ഒളിച്ചിരുന്നു. അവിടെ നിന്നും വെടിവെപ്പ്​ തുടർന്നു. പൊലീസ്​ തിരിച്ചടിച്ചപ്പോൾ ഇരുവരും വെടിയേറ്റ്​ മരിക്കുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

ഏറ്റുമുട്ടൽ റിപോർട്ട്​ ചെയ്യാൻ പൊലീസ്​ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. തോക്കുധാരികളായ പൊലീസുകാർ വെടി​െവക്കുന്നതി​​​െൻറ ദൃ​ശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്​.

Tags:    
News Summary - 2 Killed In UP Encounter - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.