മുംബൈ: മഹാരാഷ്ട്രയിൽ ചുരത്തിെൻറ കൈവരിയിൽ നിന്ന് സുഹൃത്തുക്കൾക്ക് മുമ്പിൽ സാഹസിക പ്രകടനം നടത്തിയ യുവാക്കൾ കൊക്കയിലേക്ക് വീണു മരിച്ചു. 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണാണ് യുവാക്കൾ മരിച്ചത്. ഇരുവരുടെയും മൃതദേഹം കൊക്കയിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ല. ആഗസ്ത് ഒന്നിനു നടന്ന സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
അബോലി ഘട്ടിലുള്ള പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. 2000 അടി താഴ്ചയുള്ള കൊക്കക്കു സമീപത്തെ സംരക്ഷണവേലിയില്‍ കയറി നിന്ന് അഭ്യാസപ്രകടനം നടത്തിയ യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇമ്രാന്‍ ഗര്‍ഡി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് മരിച്ചത്. കോല്‍ഹപുരിലെ ഒരു പൗള്‍ട്രി ഫാമില്‍ ജോലിക്കാരായ ഏഴംഗ വിനോദ സഞ്ചര സംഘത്തിലുള്ളവരാണ് ഇരുവരും. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്. സമീപത്തുനിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറംലോകമറിഞ്ഞത്.
അരുതെന്ന് പലരും പറഞ്ഞിട്ടും വകവെക്കാതെ യുവാക്കൾ കൈവരിയിൽ കയറി സാഹസിക പ്രകടനം നടത്തുന്നത് സുഹൃത്തുക്കൾ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അതിനിടെ ഒരാൾ കൈവിട്ട് താഴേക്ക് വീണപ്പോൾ മെറ്റയാളെ രക്ഷക്കായി പിടിക്കുകയായിരുന്നു. അേതാടെ ഇരുവരും കൊക്കയിലേക്ക് വീണു.
എന്നാൽ കൂെടയുള്ളവർ കുറച്ചു സമയത്തിനു ശേഷം അവിടെ നിന്നു പോയി. അൽപ്പസമയത്തിനു ശേഷവും കൊക്കയിലേക്ക് വീണവർ സംഘത്തോടൊപ്പം ചേരാത്തതിനാൽ സൃഹൃത്തുക്കൾ സാവന്ത്വാദി പൊലീസിെന സമീപിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കണ്ടെത്തിെയങ്കിലും ശക്തമായ കാറ്റും മഴയും കാരണം പുറത്തെടുക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.