വാരണാസിയിൽ കെട്ടിടം തകർന്ന്​ രണ്ട്​ മരണം; ആറ്​ പേർക്ക്​ പരിക്ക്​

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ കെട്ടിടം തകർന്ന്​ രണ്ട്​ പേർ മരിച്ചു. ആറോളം പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ്​ വാരണാസിയിൽ കെട്ടിടം തകർന്നുവീണത്​.

കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന കെട്ടിടമാണ്​ തകർന്ന്​ വീണത്​. പശ്​ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്​ കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്​. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - 2 dead, 6 injured as building collapses in UP's Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.