സൗത്ത്​ കശ്​മീരിൽ ഭീകരാക്രമണം: രണ്ട്​ സി.ആർ‌.പി‌.എഫ് ജവാൻമാർക്ക്​ വീരമ്യുതു

ശ്രീനഗർ: സൗത്ത്​ കശ്മീരിലെ പാംപൂരിലയുണ്ടായ ഭീകാരാക്രമണത്തിൽ രണ്ട്​ സി.ആർ‌.പി‌.എഫ് ജവാൻമാർ വീരമ്യുതു വരിച്ചു. രണ്ട്​ സൈനികർക്ക്​ പരിക്കേറ്റു.

പാംപൂരിലെ ദേശീയ പാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക്​ നേരെയാണ്​ ആ​ക്രമണമുണ്ടായത്​​. പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികൾ പട്രോളിങ്​ പാർട്ടിക്ക്​ നേരെ ​െവടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്​.

വെടിവെപ്പിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.