Posted On
date_range Updated On
date_range ശ്രീനഗറിൽ ഭീകരാക്രമണം: മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സിവിലൻമാർ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 11.45 ഒാടെ പുൽവാമ ജില്ലയിലെ ത്രാലിലാണ് ഭീകരാക്രമണമുണ്ടായത്. ത്രാലിലെ ബസ്സ്റ്റാൻഡിലേക്ക് ഭീകരർ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം സുരക്ഷാ ജീവനക്കാർക്കു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.
വെടിവെപ്പിൽ രണ്ടു പൊലീസുകാർക്കും ഏഴ് സി.ആർ.പി.എഫ് ജവാൻമാർക്കും പരിക്കേറ്റു.
ആക്രമണത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.