Posted On
date_range Updated On
date_range ആദ്യ സ്വകാര്യ ട്രെയിനിന് ഒക്ടോബറിലെ ലാഭം 70 ലക്ഷം
ന്യൂഡൽഹി: റെയിൽവേയുടെ ആദ്യ ‘സ്വകാര്യ’ ട്രെയിൻ ‘തേജസ് എക്സ്പ്രസ്’ ഒക്ടോബർ മാ സം 70 ലക്ഷം രൂപ ലാഭമുണ്ടാക്കിയതാണ് റിപ്പോർട്ട്. മൊത്തം 3.7 കോടിയുടെ ടിക്കറ്റ് വിൽപനയാണ് ഈ ട്രെയിനിനായി നടന്നത്. ഐ.ആർ.സി.ടി.സി ആണ് ലഖ്നോ-ഡൽഹി തേജസ് എക്സ്പ്രസ് നടത്തുന്നത്. റെയിൽവേ സ്വകാര്യവത്കരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്.
ഒക്ടോബർ അഞ്ചിനാണ് ട്രെയിൻ സർവിസ് തുടങ്ങിയത്. ആഴ്ചയിൽ ആറു ദിവസം ഓടുന്ന ട്രെയിനിൽ 85 ശതമാനം വരെ സീറ്റുകളിൽ ബുക്കിങ് നടക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.