അഞ്ചുവർഷത്തിനിടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി സ്വർണക്കടത്തിനിടെ അറസ്റ്റിലായത് 5613 പേർ; ഈ കാലയവളിൽ കേസിൽ ശിക്ഷിക്കപ്പെട്ടത് കേവലം 15 പേർ. കേന്ദ്രധനകാര്യ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചതാണിത്. അഞ്ചുവർഷത്തിനിടെ പിടിച്ചെടുത്ത സ്വർണം 19,029 കിലോഗ്രാം വരുമെന്നും ആകെ 18,493 കേസുകൾ രജിസ്റ്റർ ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽനിന്നുള്ള എം.പിമാരായ വി. ശിവദാസൻ, ആന്റോ ആന്റണി എന്നിവർ യഥാക്രമം രാജ്യസഭയിലും ലോക്സഭയിലും നൽകിയ ചോദ്യങ്ങൾക്ക് മന്ത്രാലയം നൽകിയ മറുപടികളിലാണ് സ്വർണക്കടത്തിന്റെ വിശദാംശങ്ങളുള്ളത്.
അറസ്റ്റിന് അനുപാതികമായി പ്രതികൾ ശിക്ഷിക്കപ്പെടാത്തതിന്റെ കാരണം ഉത്തരത്തിൽ വ്യക്തമല്ല. നടപ്പുസാമ്പത്തിക വർഷത്തിൽ 76 പേർ അറസ്റ്റലായിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രവും. പിടിച്ചെടുത്ത സ്വർണം ഏകദേശം 96 കിലോ വരും. അഞ്ചുവർഷത്തിനിടെ കേരളത്തിൽനിന്ന് പിടിച്ചെടുത്തത് 2132 കിലോ സ്വർണമാണ്. ഏകദേശം 1135 കോടി വിലവരുമിതിന്. കരിപ്പൂരിലാണ് ഏറ്റവും കുടുതൽ സ്വർണം പിടികൂടിയത്. രാജ്യത്ത് ഏറ്റവും കുടുതൽ സ്വർണം പിടികൂടിയ അഞ്ചാമത്തെ വിമാനത്താവളവും കരിപ്പൂരാണ്.
വർഷം, കേസ്, പിടിച്ചെടുത്തത് (കി. ഗ്രാം), കേരളം
(കി. ഗ്രാം), അറസ്റ്റ്, ശിക്ഷിക്കപ്പെട്ടത്.
2020-21 2034 1944 237 924 1
2021-22 2236 2172 390 1051 3
2022-23 4619 4342 605 1197 5
2023-24 6599 4971 625 1533 5
2024-25 3005 2600 275 908 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.