ഷോർട്​ വിഡിയോ ആപ്പ്​ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; 19 കാരൻ അറസ്​റ്റിൽ

ന്യൂഡൽഹി: ഷോർട്​ വിഡിയോ അപ്ലിക്കേഷൻ വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 19 കാരൻ അറസ്​റ്റിലായി. ബിജ്​നോറിലെ അനിഷ നങ്ക്​ലി സ്വദേശിയായ തൻസീൽ അഹ്​മദാണ്​ അറസ്​റ്റിലായത്​.

നെബ്​ സരായ്​ ഗ്രാമത്തിൽ നിന്നുള്ള 15കാരിയെ കാണാതായതായി സഹോദരനാണ് തിങ്കളാഴ്​ച​ പൊലീസിൽ പരാതി നൽകിയത്​. ആപ്പിലൂടെ പരിചയപ്പെട്ട ഒരു യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നുവെന്ന്​ സഹോദരി മൊഴി നൽകി.

ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ സംഘം ഉത്തർപ്രദേശിലെ ബിജ്​നോറിലേക്ക്​ പുറപ്പെട്ടത്​. ചൊവ്വാഴ്​ച പുലർച്ചെ സിയോഹാര പൊലീസ്​ സ്​റ്റേഷൻ പരിധിയിലുള്ള അനിഷ നങ്ക്​ലി ഗ്രാമത്തിലെത്തിയ പൊലീസ്​ സംഘം പെൺകുട്ടിയെ രക്ഷപെടുത്തി.

തട്ടിക്കൊണ്ടുപോയ പെൺകുട്ടി എട്ടാം ക്ലാസിലാണ്​ പഠിക്കുന്നത്​. അറസ്​റ്റിലായ തൻസീൽ മരപ്പണിക്കാരനാണ്​​. ഇരുവരെയും അന്വേഷണത്തി​െൻറ ഭാഗമായി ഡൽഹിയിലെത്തിച്ചു.

Tags:    
News Summary - 19 year old Arrested For Kidnapping Girl Met Through short video App

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.