ട്രാക്​ടർ റാലിയിലെ അക്രമം: 19 പേർ അറസ്റ്റിലെന്ന്​ ഡൽഹി പൊലീസ്​, 50 പേർ കസ്റ്റഡിയിൽ

റിപ്പബ്ലിക്​ ദിനത്തിൽ കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ട്രാക്​ടർ റാലിയിലുണ്ടായ അക്രമങ്ങളിൽ 19 ​േപരെ അറസ്റ്റ്​ ചെയ്തെന്ന്​ ഡൽഹി പൊലീസ്​. 50 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ്​ അറിയിച്ചു. സംഭവത്തിൽ ​ 25 എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. യോഗേന്ദ്ര യാദവ്, ബി.കെ.യു വക്താവ് രാകേഷ് ടികൈറ്റ്, മേധ പട്കർ എന്നിവരുൾപ്പെടെ 37 കർഷക നേതാക്കളെ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


കർഷക സമരത്തിലുണ്ടായ സംഘർഷത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ്​ പൊലീസ്​ നടപ്പാക്കുന്നത്​​. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയടക്കം കേസുകൾ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​. ഒാരോ സംഘർഷത്തിലും ​വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനും​ നീക്കമുണ്ട്​. സംഘർഷത്തിൽ 153 പൊലീസുകാർക്ക്​ പരിക്കേറ്റുവെന്ന്​ ​​പൊലീസ്​ അറിയിച്ചു. കർഷകർ 100​ കോടിയുടെ നഷ്​ടമുണ്ടാക്കിയെന്നും ​െപാലീസ്​ ആരോപിക്കുന്നു​.


കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും തുടരുകയാണ്​. ലാൽകില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊ​ൈബൽ ഇന്‍റർനെറ്റ്​ സേവനവും തടസപ്പെടും​. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക്​ എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ്​ സേവനമാണ്​ തടസപ്പെടുക​. സംഘർഷത്തെ തുടർന്ന്​ ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ്​ സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത്​ തുടരാനാണ്​ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്​. ഗാസിപൂർ മണ്ഡി, എൻ.എച്ച്​ -9, എൻ.എച്ച്​ -24 റോഡുകൾ ട്രാഫിക്​ നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.