സഹോദരനൊപ്പം യാത്ര ചെയ്ത 18കാരിയെ എഴ് പേർ ബലാത്സംഗം ചെയ്തു
പ്രായപൂർത്തിയാവാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
ബെതുൽ: മധ്യപ്രദേശിൽ സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന 18കാരിയെ ഏഴംഗ സംഘം ബലാത്സംഗം ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. 21കാരനായ സഹോദരനെ കിണറ്റിലേക്ക് തള്ളിയിട്ടതിനു ശേഷമായിരുന്നു സംഘം പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
സംഭവത്തിൽ പ്രായപൂർത്തിയാവാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ശുഭം ബെലെ (22), സന്ദീപ് ഖാദിയ (23) എന്നിവരാണ് പ്രായപൂർത്തിയെത്താത്തവർക്കൊപ്പം പിടിയിലായത്. ലോകേഷ് സോണി (22), പവൻ ബെലെ (24) എന്നീ പ്രതികൾ ഒളിവിലാണ്.
ബുധനാഴ്ച രാത്രി പെൺകുട്ടിയും സഹോദരനും ബൈക്കിൽ അവരുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ 8.30ഓടെ ഏഴ് പ്രതികളും ചേർന്ന് ബൈക്ക് തടഞ്ഞു നിർത്തുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ സഹോദരനെ തൊട്ടടുത്ത കിണറ്റിലേക്ക് തള്ളിയിടുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണി വരെ പ്രതികൾ പെൺകുട്ടിക്കെതിരെ അതിക്രമം തുടർന്നു.
പ്രതികൾ സ്ഥലം വിട്ടതിനെ തുടർന്ന് പെൺകുട്ടി കിണറ്റിൽ നിന്ന് സഹോദരനെ രക്ഷിച്ച് ഗ്രാമത്തിലേക്ക് പോവുകയുമായിരുന്നുവെന്ന് കോട്വാലി പൊലീസ് സ്റ്റേഷൻ അധികാരി രാജേന്ദ്ര ധർവ് പറഞ്ഞു. പ്രതികൾക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോവൽ, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.