ന്യൂഡൽഹി: യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട 127 ഇന്ത്യക്കാരിൽ 97 പേർ ജോലിയിൽ നിന്നും മോചിതരായെന്നും അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കാണാനില്ലെന്നും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു.
12 പേർ യുദ്ധത്തിനിടെ കൊല്ലപ്പെട്ടുവെന്നും അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് അറിയിച്ചു.
ഏഴുപേരുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചിട്ടുണ്ട്. രണ്ടുപേരെ റഷ്യയിൽ സംസ്കരിച്ചു. മരിച്ച മൂന്നുപേരുടെ കാര്യത്തിൽ റഷ്യയുടെ സ്ഥിരീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
2024 ഏപ്രിൽ മുതൽ ഇന്ത്യക്കാരെ റഷ്യൻ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നില്ലെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി ഉറപ്പുകൾക്കുശേഷവും എല്ലാവരെയും മോചിപ്പിക്കാത്തതിൽ റഷ്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടോയെന്ന അടൂർ പ്രകാശ് ഉന്നയിച്ച ചോദ്യത്തിന് സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.