Posted On
date_range Updated On
date_range ഛത്തീസ്ഗഢിൽ പിക്കപ്പ് ലോറി മറിഞ്ഞ് 18 പേർ മരിച്ചു
റായ്പൂർ: ഛത്തീസ്ഗഢിലെ കവർധ മേഖലയിൽ പിക്കപ്പ് ലോറി മറിഞ്ഞ് 18 പേർ മരിച്ചു. മുപ്പതോളം പേരുമായി
ബൈഗ ആദിവാസി വിഭാഗത്തിലെ മുപ്പതോളം പേരടങ്ങുന്ന സംഘം തെണ്ടു ഇലകൾ ശേഖരിച്ച് പിക്കപ്പ് ട്രക്കിൽ മടങ്ങുകയായിരുന്നു. ബഹ്പാനി പ്രദേശത്തിന് സമീപം 20 അടി താഴ്ചയുള്ള കുഴിയിലേക്ക് വാഹനം മറിയുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും കുയി നിവാസികളാണെന്നാണ് റിപ്പോർട്ട്.
ബീഡി നിർമ്മാണത്തിനായാണ് ബൈഗ സമൂഹം തെണ്ടു ഇലകൾ ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.