Posted On
date_range Updated On
date_range കെട്ടിടത്തിന്‍റെ 24ാം നിലയിൽനിന്ന് വീണ് 17കാരൻ മരിച്ചു
കൊൽക്കത്ത: കെട്ടിടത്തിന്‍റെ 24ാം നിലയിൽനിന്ന് വീണ് 17കാരൻ മരിച്ചു. കൊൽക്കത്തയിലെ അനന്തപൂരിലെ ഹൗസിങ് കോംപ്ലക്സിലാണ് തിങ്കളാഴ്ച രാവിലെയാണ് സംഭവം.12ാം ക്ലാസ് വിദ്യാർഥിയായ രുദ്രാണി ദത്തയാണ് മരിച്ചത്.
കുട്ടിയെ ഉടൻ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'കൊൽക്കത്തയിലെ അർബാന ഹൗസിങ് കോംപ്ലക്സിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. 24ാം നിലയിൽ നിന്നാണ് കുട്ടി വീണത്. ഡോൺ ബോസ്കോ സ്കൂളിലെ 12ാം ക്ലാസിൽ പഠിക്കുന്ന രുദ്രാണി ദത്തയാണ് മരിച്ചത്' -പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.