യു.പിയിൽ ബസ്​ അപകടം; 17 യാത്രക്കാർ മരിച്ചു

ലക്​നോ: ഉത്തർ പ്രദേശി​ൽ ബസ്​ മറിഞ്ഞ്​ 17 യാത്രക്കാർ മരിച്ചു. 12 പേർക്ക്​ പരിക്കേറ്റു. മെയിൻപൂർ ജില്ലയിലെ ദൻഹാരയിൽ ഇന്ന്​ രാവി​െലയാണ്​ അപകടമുണ്ടായത്​.  അമിത വേഗതയിൽ വന്ന ബസ്​ ഡിവൈഡറിൽ ഇടിച്ച്​ മറിയുകയായിരുന്നെന്നാണ്​ പ്രാഥമിക നിഗമനം. 

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്​. ബസ്​ ഡ്രൈവറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. 

സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക്​ ആവശയമായ എല്ലാ ചികിത്​സയും ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. 

Tags:    
News Summary - 17 Death in Bus Accident in UP - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.