16കാരി പെൺകുട്ടിയെ എട്ടുപേർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി; സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികൾ പെൺകുട്ടിയെ കടൽത്തീര ഗ്രാമത്തിലെ ഒഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയത്.

പിറ്റേന്ന് രാവിലെ വരെ അവർ മാറിമാറി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഡിസംബർ 16 ന് രാത്രി എട്ട് മണിക്ക് ആരംഭിച്ച പീഡനം അടുത്ത ദിവസം രാവിലെ 11 മണി വരെ തുടരുകയായിരുന്നെന്ന് പെൺകുട്ടി ശനിയാഴ്ച നൽകിയ പരാതിയിൽ പറഞ്ഞു. "പ്രതികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ ബംഗ്ലാവിലേക്ക് കൊണ്ടുപോയി. അവിടെ അവർ മാറിമാറി ബലാത്സംഗം ചെയ്തു. പിന്നീട്, അവർ അവളെ കടൽത്തീരത്തേക്ക് കൊണ്ടുപോയി. അവിടെ കുറ്റിക്കാട്ടിൽ വച്ച് വീണ്ടും പീഡിപ്പിച്ചു" -പൊലീസ് പറഞ്ഞു.

Tags:    
News Summary - 16-Year-Old Gang-Raped By 8 Men For Over 12 Hours In Maharashtra: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.