യു.പിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു

മുസഫർ നഗർ: ഉത്തർപ്രദേശിലെ പുർകാസിയിൽ 15 വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിൽനിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ്​ ക്രൂരമായി പീഡിപ്പിച്ചതെന്ന്​ പൊലീസ്​ ഇൻസ്​പെക്​ടർ സുഭാഷ് ഗൗതം പറഞ്ഞു.

വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്​സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ്​ അറിയിച്ചു. 

യു.പിയിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു.

Tags:    
News Summary - 15-yr-old girl abducted, raped by three youths in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.