Posted On
date_range Updated On
date_range മുസഫർപൂരിൽ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിനിരയായി
പാട്ന: ബിഹാറിലെ മുസഫർപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ മൂന്നംഗസംഘം വാഹനത്തിൽ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഡിസംബർ ഒമ്പതിനാണ് സംഭവം നടന്നത്. സ്കൂൾ വിട്ടു വരികയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം ടെേമ്പായിൽ കയറ്റി കൊണ്ടുപോവുകയും ഒഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ബലാത്സംഗ ദൃശ്യവും പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങളും അക്രമികൾ മൊബൈലിൽ പകർത്തി. പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ മുസഫർപൂർ ഡി.എസ്.പി രാംനരേഷ് പാസ്വാെൻറ നേതൃത്വത്തിൽ അന്വേഷം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.