യുക്രെയ്നിൽനിന്ന് മുംബൈയിലെത്തിയത് 15 മലയാളി വിദ്യാർഥികൾ

മുംബൈ: റഷ്യൻ ആക്രമണം രൂക്ഷമാകുന്ന യുക്രെയ്നിൽനിന്ന് 15 മലയാളി വിദ്യാർഥികൾ മുംബൈയിലെത്തി. രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്നും 182 ഇന്ത്യൻ വിദ്യാർഥികളുമായി എത്തിയ മൂന്നാമത്തെ വിമാനത്തിലാണ് ഇവർ ഉണ്ടായിരുന്നത്. വ്യാഴാഴ്ച പുലർച്ചെ 5.26 ന് മുംബൈ ചത്രപതിശിവജി ഇന്റർ നാഷണൽ വിമാനത്താ വളത്തിൽ എത്തിയ ഇവരെ മുംബൈ നോർക്ക ഡെവലപ്മെന്റ് ഓഫിസർ ശ്യാം കുമാർ, ഭദ്രകുമാർ, ഭരത്, ശകുന്തള, കേരള ഹൗസ് മാനേജർ രാജീവ്‌ എന്നിവർ സ്വീകരിച്ചു.

വിന്നിറ്റഷ്യ നാഷനൽ പിറോഗോവ് മെഡിക്കൽ യൂണിവേഴ്സിറ്റി, കിയവ് മെഡിക്കൽ യൂണിവേഴ്സിറ്റി, ഇവാനോ ഫ്രാങ്കിവസ്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ റിസ്‌വാൻ, മേവിൻ ഊക്കൻ, അശ്വിൻ അപ്പൂസ് തയ്യിൽ, അനസൂയ സത്യൻ, ശ്വേത മേനോൻ കുളത്തെക്കാട്, ധന്യദാസ്, ശ്രുതി ജോയ്, അൽഷാ ഷെറീഫ്, സഞ്ജയ്‌ രാജ്, അരുൺ കൃഷ്ണൻ എന്നിവരെ രാവിലെ 11.15നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് അയച്ചു.

അനന്ദകൃഷ്ണൻ (കൊല്ലം), അജ്ന സിദ്ദിഖ് (കൊല്ലം), അഷ്‌ന നജ്മാ നൗഷാദ് (കൊല്ലം), ഷാരോൺ സെലാസ്റ്റിൻ (തിരുവനന്തപുരം) എന്നീ വിദ്യാർഥികളെ മുംബൈ കേരള ഹൗസിൽ എത്തിച്ചു. ഇവരെ വൈകീട്ട് 5.15ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. 

News Summary - 15 Malayalee students arrived in Mumbai from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.