സുനന്ദയുടെ മരണം വിഷം ഉള്ളിൽചെന്ന്; ശരീരത്തിൽ 15 പരിക്കുകൾ

ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണത്തിന് കാരണം വിഷം അകത്ത് ചെന്നതാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൻെറ വി വിധ ഭാഗങ്ങളിൽ 15 പരിക്കുകൾ കണ്ടെത്തിയെന്നും ഡൽഹി പൊലീസ്. സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾ ക്കുന്നതിനിടെയാണ് പ്രത്യേക കോടതി ജഡ്ജി അജയ് കുമാർ കുഹാറിന് അന്വേഷണ ഏജൻസി റിപ്പോർട്ട് സമർപ്പിച്ചത്.

ശശി ത രൂരിൽ നിന്നും സുനന്ദ പുഷ്കർ പീഡനം നേരിട്ടിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തരൂരുമായുള്ള ബന്ധത്തിൽ സുനന്ദ പുഷ്കർ മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നു. തരൂരിനെതിരെ ഭർതൃപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ഇരുവരും തമ്മിലുള്ള വാക്കേറ്റം സ്ഥിരമായതിനെ തുടർന്ന് സുനന്ദ പുഷ്കർ അസ്വസ്ഥയായിരുന്നെന്നും മാനസിക വേദന അനുഭവിച്ചിരുന്നെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. പാക് പത്രപ്രവർത്തക മെഹർ താരറുമായുള്ള തരൂരിൻെറ ബന്ധവും സുനന്ദക്ക് വിഷമമുണ്ടാക്കി. ഇരുവരും തമ്മിലെ ബന്ധം പിരിമുറുക്കം നിറഞ്ഞതും മോശം അവസ്ഥയിലുമായിരുന്നു.

“എന്റെ പ്രിയപ്പെട്ടവൾ” എന്ന് അഭിസംബോധന ചെയ്ത് തരൂർ മെഹർ തരാറിന് അയച്ച ഇ-മെയിൽ കണ്ടെത്തിയെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. "ഇത്തരത്തിലുള്ള ഭാഷയാണ് തരൂർ ഉപയോഗിച്ചിരുന്നത്. തരൂറും തരാറും തമ്മിൽ എത്ര അടുപ്പമുള്ളവരായിരുന്നുവെന്ന് കാണിക്കുന്ന എഴുത്തുകൾ വേറെയുമുണ്ടെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

സുനന്ദ പുഷ്കറുടെ സുഹൃത്തും പത്രപ്രവർത്തകയുമായ നളിനി സിങ്ങിൻെറ പ്രസ്താവനയും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ഇത് കുറ്റപത്രത്തോടൊപ്പം ചേർത്തിട്ടുണ്ട്. തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ ആരോപണങ്ങൾ നിഷേധിച്ചു. അത്തരം ഒരു ഇ-മെയിലിനെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ അടുത്ത വാദം ആഗസ്റ്റ് 31 ന് കേൾക്കും. കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് തരൂർ.

Tags:    
News Summary - 15 Injury Marks Found On Sunanda Pushkar's Body, Says Delhi Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.