രണ്ടാഴ്​ചക്കുള്ളിൽ ഈ ബീച്ചിൽ നിന്ന്​ വിരിഞ്ഞിറങ്ങിയത്​ ഒന്നരക്കോടിയോളം ആമക്കുഞ്ഞുങ്ങൾ

കേന്ദ്രപ്പാറ: ഒഡീഷയിലെ ബീച്ചിൽ നിന്ന്​ 13 ദിവസത്തിനുള്ളിൽ വിരിഞ്ഞിറങ്ങിയത്​ 1.48 കോടി ആമക്കുഞ്ഞുങ്ങൾ. അതും വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി ഇനത്തിൽപ്പെട്ട ആമക്കുഞ്ഞുങ്ങൾ. കേ​ന്ദ്രപ്പാറ ജില്ലയിൽപ്പെട്ട ഗഹിർമാത ബീച്ചിലാണ്​ ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്​. 

2.98 ലക്ഷം കൂടുകളിൽ നിന്ന്​​ ഏപ്രിൽ 25 മുതലാണ്​ ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങാൻ തുടങ്ങിയത്.​ വ്യാഴാഴചയോടെയാണ് മുഴുവനും വിരിഞ്ഞിറങ്ങിയതെന്ന്​​​ ഫോറസ്​റ്റ്​ ഡിവിഷനൽ ഓഫീസർ ബികാഷ്​ രഞ്​ജൻ ദാസ്​ പറഞ്ഞു.


ഒലീവ്​ റിഡ്​ലി വിഭാഗത്തിൽപ്പെട്ട ആമകളുടെ ഏറ്റവും വലിയ പ്രജനന സ്ഥലമായി ഗഹിർമാത ബീച്ച് മാറിയെന്ന്​ ഡിവിഷനൽ ഓഫീസർ പറഞ്ഞു. 3.49 ലക്ഷം ആമകളാണിക്കുറി തീരത്ത്​ കൂടുകെട്ടാനും മുട്ടയിടാനുമായെത്തിയത്​.

കടൽഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകൾ മുട്ടയിടുക. ഓരേ ആമയും 100 മുതൽ 120 വരെ മുട്ടകൾ ഇടും.45 മുതൽ 60 ദിവസം കൊണ്ടാണ്​ ഇവ വിരിയുക. പൂർണവളർച്ചയെത്തിയാൽ ഒലീവ്​ റിഡ്​ലി ആമകൾക്ക്​ 55 മുതൽ 60 കിലോ വരെ ഭാരം ഉണ്ടാകും. കൊല്ലം ജില്ലയിലെ പൊഴിക്കരയിലും ഈ അടുത്ത്​ ഒലിവ്​ റിഡ്​ലിയിൽപെട്ട ആമക്കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു.

Tags:    
News Summary - 1.48 Crore Olive Ridley Turtles Born At Odisha Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.