ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വൈറസ് ബാധിതരുെട എണ്ണം 14,378 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 991 കോവിഡ് കേസ ുകളും 43 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ ് ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി.
രോഗമുക്തി നേടിയ ആളുകളുടെ എണ്ണം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ കോവിഡ് അതിജീവന നിരക്ക് മെച്ചപ്പെടുന്നുവെന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ രോഗമുക്തി നിരക്ക് 13.85 ശതമാനമായിട്ടുണ്ട്. വെള്ളിയാഴ്ച 13.06 ശതമാനവും, വ്യാഴാഴ്ച 12.02 , ബുധനാഴ്ച 11.41, ചൊവ്വാഴ്ച 9.99 ശതമാനം എന്നിങ്ങനെ ആയിരുന്നു.
വെള്ളിയാഴ്ച 260 കോവിഡ് രോഗികളാണ് ആശുപത്രി വിട്ടത്. രോഗമുക്തി നേടിയ 183 പേരെ വ്യാഴാഴ്ച ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.
രാജ്യത്ത് ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് മുമ്പുള്ള ദിവസങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കോവിഡ് കേസുകൾ കൂടുന്നതിെൻറ നിരക്ക് മൂന്നിൽ നിന്നും 6.2 ദിവസമായി കുറഞ്ഞതായി സർക്കാർ അറിയിച്ചു. എസ്.എ.ആർ.ഐ (കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ), ഐ.എൽ.ഐ (ഇൻഫ്ലുവൻസ പോലുള്ള അസുഖം) എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികളുൾപ്പെടെയുള്ളവരിൽ കോവിഡ് പരിശോധന കർശനമാക്കിയതിനാലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്.
അതേമസമയം, മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നത് ആശങ്കക്കിടയാക്കുന്നു. മുംബൈ ആസ്ഥാനമായുള്ള നാവിക കേന്ദ്രത്തിലെ 21 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ചേരികളിലും കോവിഡ് പടരുകയാണ്. ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 101 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.