പ്രതീകാത്മക ചിത്രം
ഗേവ: വ്യാഴാഴ്ച രാവിലെ നോർത്ത് ഗോവയിലെ സ്വകാര്യ സ്കൂളിൽ പരിശീലനത്തിനിടെ ഹോക്കി പന്ത് കൊണ്ട് 14 വയസ്സകാരി റുവേഷ കർഷാർ മരിച്ചു.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന മത്സരത്തിനിടെ ആണ് അപകടം സംഭവിച്ചത്. ഒഡീഷ സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം വർഷങ്ങളായി ഗോവയിൽ താമസിച്ചുവരികയാണ്.
പരിശീലനത്തിന്‍റെ ഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ മത്സരം നടക്കുന്നതിനിടയാണ് സംഭവം. മത്സരത്തിനടെ പെനാൽറ്റി കോർണർ തടയാൻ മുന്നോട്ടുചെന്ന റുവേഷയുടെ തലയിൽ ഹോക്കി പന്ത് വന്ന് പതിക്കുകയും ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂൾ അധികൃതർ ഉടൻ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.