Posted On
date_range Updated On
date_range അരുണാചലിൽ ഉരുൾപൊട്ടൽ; 14 േപരെ കാണാതായി
ഇട്ടനഗർ: അരുണാചൽപ്രദേശിലെ പാപും പാരേ ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 14 പേരെ കാണാതായി. ഇവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജലാഷ് പെർടിൻ പറഞ്ഞു. ലാപ്ടാപ് ഗ്രാമത്തിൽ മൂന്നു വീടുകൾ ഉരുൾപൊട്ടലിൽ തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ നാലു ദിവസമായി കനത്ത മഴ പെയ്യുകയാണ്.
അരുണാചലിലെ ഉരുൾപൊട്ടലിെൻറ വാർത്ത ദു:ഖമുണ്ടാക്കുന്നതാണ്. ദുരന്തത്തിൽ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.