അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ജാംനഗർ സർക്കാർ ആശു പത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
ഏപ്രിൽ അഞ്ചിനാണ് കുഞ്ഞിന് കോവിഡ് ബാധ സഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ വെൻറിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനാണ് മരിച്ചത്. കുട്ടിക്ക് രോഗം വന്നതെങ്ങനെ എന്ന് വ്യക്തമായിട്ടില്ല. കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവർക്ക് രോഗലക്ഷണങ്ങളില്ല.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ് ഈ കുഞ്ഞ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.