ജയ്പുർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ പന്തൽ തകർന്നുവീണ് 14 മരണം. 50ഓളം പേർക്ക് പരി ക്കേറ്റു. നിരവധി പേർ പങ്കെടുത്ത രാമകഥ പരിപാടി നടന്ന സ്ഥലത്തെ പന്തലാണ് ഞായറാഴ് ച ശക്തമായ കാറ്റിൽ നിലം പൊത്തിയത്.
ജനറേറ്റർ കേബിൾ പൊട്ടിവീണ് വൈദ്യുതാഘാതമേറ്റും തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിെൻറ തിക്കിലും തിരിക്കിലും പെട്ടുമാണ് കൂടുതൽ പേരും മരിച്ചതെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
ജയ്പുരിൽ നിന്ന് 500 കിലോമീറ്റർ അകലെ ജസോൾ ഗ്രാമത്തിലെ റാണി ഭടിയാനി ക്ഷേത്രത്തിനടുത്തുള്ള സ്കൂൾ മൈതാനിയിലാണ് ദുരന്തമുണ്ടായത്. രാമകഥ അവതരിപ്പിച്ചുകൊണ്ടിരുന്ന മുരളീധർ മഹാരാജ് പരിപാടി നിർത്തി, കാറ്റിൽ പന്തൽ തകരുന്നുവെന്ന് വിളിച്ചുപറയുന്നതിെൻറ വിഡിയോ പുറത്തു വന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ചുലക്ഷം ധനസഹായം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.