നോഖ: രാജസ്ഥാനിലെ നോഖയിൽ കാൻസർ രോഗിയായ 13കാരിയെ എട്ട് അധ്യാപകർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. 2015ലാണ് സംഭവം. ഒരു വർഷത്തോളം അധ്യാപകർ പീഡിപ്പിച്ചുവെന്ന് കാണിച്ച് കുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകിയത്.
സ്പെഷ്യൽ ക്ലാസെന്ന വ്യാജേന സ്കൂൾ സമയം കഴിഞ്ഞും കുട്ടിയെ സ്കൂളിൽ നിൽക്കാൻ പ്രേരിപ്പിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇൗ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിന്നീട് ഒരു വർഷത്തോളം അധ്യാപകർ പീഡനം തുടർന്നു. കുട്ടി ഗർഭിണിയായപ്പോൾ ഗർഭം അലസിപ്പിക്കാൻ അധ്യാപകർ തന്നെ മരുന്നും നൽകിയെന്നും പിതാവ് ആരോപിക്കുന്നു.
2016 ൽ മാത്രമാണ് താൻ സംഭവം അറിഞ്ഞത്. അധ്യാപകർ തന്നെ ഭീഷണിപ്പെടുത്തി. ചികിത്സയിലിരിക്കുന്ന മകളെ കാണാനായിപ്പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ അനുവദിച്ചില്ലെന്നും അതിനാലാണ് പരാതി നൽകാൻ വൈകിയതെന്നും പിതാവ് പറയുന്നു.
ഒന്നര വർഷം മുമ്പ് രക്താർബുദമുണ്ടെന്ന് കണ്ടെത്തിയ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. അധ്യാപകർക്കെതിെര പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം ഹൃദയഭേദകമെന്ന് രാജസ്ഥാൻ പഞ്ചായത്തീ രാജ് മന്ത്രി രാേജന്ദ്ര റാത്തോഡ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രി വസുന്ധര രാജെ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.