'സോറി മമ്മി...കടുത്ത വിഷാദത്തിലാണ്​'; ഫ്രീ ഫയർ ഗെയിമിൽ പണം നഷ്​ടപ്പെടുത്തിയ 13കാരൻ ജീവനൊടുക്കി

ഭോപാൽ: ഓൺലൈൻ ​ഗെയിമിൽ പണം നഷ്​ട​െപട്ടതിൽ മനംനൊന്ത്​ 13 വയസുകാരൻ സീലിങ്​ ഫാനിൽ തൂങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതർപൂരിലാണ്​ ദാരുണ സംഭവം.

ഓൺലൈൻ ഗെയിമിൽ പണം നഷ്​ട​െപട്ടതിനെ തുടർന്ന്​ വിഷാദത്തിലാണെന്നും അതുകൊണ്ടാണ്​ താൻ കടുംകൈ ചെയ്യുന്നതെന്ന്​ കുറിപ്പ്​ എഴുതി വെച്ചാണ്​ ആറാം ക്ലാസ്​ വിദ്യാർഥിയായ കൃഷ്​ണ ജീവനൊടുക്കിയത്​.

ഛതർപൂരിലെ നീവ്​ അക്കാദമി വിദ്യാർഥിയായ കൃഷ്​ണയുടെ പിതാവ്​ പാത്തോളജി ലാബ്​ നടത്തി വരികയായിരുന്നു.

'ആത്മഹത്യ കുറിപ്പിൽ മാതാവിനോട്​ ക്ഷമ ചോദിക്കുന്ന കുട്ടി പണം നഷ്​ട​െപട്ടതിലുള്ള വിഷാദം മൂലമാണ്​ താൻ ജീവനൊടുക്കുന്നതെന്ന്​ എഴുതിയിട്ടുണ്ട്​. യു.പി.ഐ അക്കൗണ്ട്​ വഴി പിൻവലിച്ച 40000 രൂപ 'ഫ്രീ ഫയർ' ഗെയിം കളിച്ചാണ്​ കുട്ടി നഷ്​ടപ്പെടുത്തിയതെന്ന്​ കുറിപ്പിൽ വിവരിക്കുന്നു​'-പൊലീസ്​ ഉദ്യോഗസ്​ഥനായ ശശാങ്ക്​ ജെയിൻ പറഞ്ഞു.


സംസ്​ഥാന ആരോഗ്യ വകുപ്പിൽ നഴ്​സായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മ സംഭവം നടക്കു​േമ്പാൾ ജില്ല ആശുപത്രിയിൽ ജോലിയിലായിരുന്നു. പിതാവും വീട്ടിൽ ഇല്ലായിരുന്നു.

അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കപ്പെട്ടതായി സന്ദേശം വന്നതിന്​ പിന്നാലെ കുട്ടിയെ വിളിച്ച മാതാവ്​ വഴക്ക്​ പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ കുട്ടി മുറിയിൽ കയറി വാതിൽ അടച്ചത്​. അൽപ സമയത്തിന്​ ശേഷം സഹോദരി ചെന്ന്​ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ്​ സഹോദരി മാതാപിതാക്കളെ വിളിച്ച്​ വിവരം അറിയിച്ചത്​.

വാതിൽ തകർത്ത്​ അകത്ത്​ കടന്നപ്പോൾ കുട്ടി സീലിങ്​ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സമാനമായ സംഭവത്തിൽ 'ഫ്രീ ഫയർ' ഗെയിമിന്​ അടിമപ്പെട്ട കുട്ടിയുടെ മൊബൈൽ ഫോൺ പിതാവ്​ വാങ്ങിവെച്ചതിനെ തുടർന്ന്​ 12കാരൻ ജീവനൊടുക്കിയിരുന്നു. മധ്യപ്രദേശിലെ തന്നെ സാഗർ ജില്ലയിലെ ധാനയിലായിരുന്നു സംഭവം.

Tags:    
News Summary - 13 year old boy commits suicide after losing Rs 40,000 in free fire online game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.