വടക്കേ ഇന്ത്യയിൽ ശക്​തമായ കാറ്റിനും മഴക്കും സാധ്യത: 13 സംസ്​ഥാനങ്ങൾക്ക്​ മുന്നറിയിപ്പ്​

ന്യൂഡൽഹി: ശക്​തമായ ഇടിമിന്നലിനും കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ 13 സംസ്​ഥാനങ്ങൾക്ക്​ കാലാവസ്​ഥാ വകുപ്പി​​​​െൻറ മുന്നറിയിപ്പ്​. വടക്കു കിഴക്കൻ സ​ംസ്​ഥാനങ്ങളിലാണ്​ കാറ്റിനും മഴക്കും സാധ്യത കൂടുതൽ. ഹരിയാനയിൽ കാറ്റും മഴക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും സ്​കൂളുകൾക്ക്​ അവധി നൽകി. 

കഴിഞ്ഞ ആഴ്​ചയുണ്ടായ പൊടിക്കാറ്റിലും ഇടിമിന്നലിലും 124 പേർ മരിക്കുകയും 300 ലേറെ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതോടെ​ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയവും രംഗത്തെത്തിയിരുന്നു​. ഉത്തർ പ്രദേശ്​, ബിഹാർ, പശ്​ചിമ ബംഗാൾ, സിക്കിം, ഒഡിഷ, അസ്സം, മേഘാലയ, നാഗാലാൻറ്​, മണിപ്പൂർ, മിസ്സോറാം, ത്രിപുര, കർണാടക, കേരളം എന്നിവിടങ്ങളിൽ ഇന്ന്​ ശക്​തമായ കാറ്റും മഴയും ഉണ്ടാകും. 

ഛണ്ഡീഗഡിലും സമീപ പ്രദേശങ്ങളിലും ഇന്ന്​ പുലർച്ചെ മഴ പെയ്​തു. ഡൽഹിയിലും ഹരിയാനയിലും ഇന്ന്​ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്​. 

Tags:    
News Summary - 13 States On Alert For Storm And Rain - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.