ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയി; കോവിഡ്​ കേസുകളിലും വർധന

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയി ഉയർന്നു. ഇന്ന്​ 309 പേർക്ക്​ കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ 16,764 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്തിട്ടുണ്ട്​. 71 ദിവസത്തിന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യയിൽ ഇത്രയും പേർക്ക്​ പ്രതിദിനം കോവിഡ്​ സ്ഥിരീകരിക്കുന്നത്​.

മഹാരാഷ്ട്രയിലാണ്​ ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്​. സംസ്ഥാനത്ത്​ 450 പേർക്ക്​ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 125 പേർ രോഗമുക്​തരായി. 320 രോഗികളുമായി ഡൽഹിയാണ്​ രണ്ടാം സ്ഥാനത്ത്​.

അതേസമയം ഇന്ത്യയിലെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. 1.34 ശതമാനമാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ഇന്ത്യയിലെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞ 88 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ രണ്ട്​ ശതമാനത്തിന്​ താഴെയാണ്​. നേരത്തെ കോവിഡ്​ രണ്ടാം തരംഗമുണ്ടായപ്പോൾ പ്രതിദിന രോഗികളിലുണ്ടായ വർധന ഏകദേശം 21 ശതമാനമാണ്​. 

Tags:    
News Summary - 1,270 Omicron Cases, Most In Maharashtra (450); 16,764 Fresh Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.