കുരുക്ഷേത്ര: ഹരിയാനയിലെ ജിന്ദിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പ്ലസ്ടു വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ജ്യോതിസറിന് സമീപം ഭാക്ര കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മൃതശരീരത്തിലെ ടാറ്റൂ കണ്ടാണ് വീട്ടുകാർ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് പതിനഞ്ചുകാരിയെ കുരുക്ഷേത്രയിലെ വീടിന് 100 മീറ്റർ അകലെ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ക്രൂരപീഡനത്തിന് ഇരായായിരുന്നു. ലൈംഗികാവയവങ്ങൾ വികൃതമാക്കി, ശരീരത്തിൽ 20ഒാളം മുറിവുകളുള്ള അവസ്ഥയിലായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശ്വാസകോശവും കരളുമെല്ലാം ചതഞ്ഞിരുന്നതായും തെളിഞ്ഞു.
പെൺകുട്ടിയെ കാണാതാകുന്നതിന് മുമ്പ് പ്ലസ്ടുകാരനൊപ്പം കണ്ടതായി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ട്യൂഷൻ ക്ലാസിലേക്ക് പോയ പെൺകുട്ടിയെ പ്ലസ്ടു വിദ്യാർഥി തള്ളികൊണ്ടുപോയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.