ന്യൂഡൽഹി: പ്രതിദിനം 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ. 12 സംസ്ഥാനങ്ങളാണ് ഈ കണക്കിൽ മുന്നിലെത്തിയത്. അതിൽ കേരളമാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്ത് പ്രതിദിനം 10 ലക്ഷം പേരിൽ 844 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത്. കേരളത്തിൽ ഇത് 3258 ആണ്. കേരളത്തിന് പുറമേ ഡൽഹി-3,225, കർണാടക-1550 എന്നിവരും മുൻപന്തിയിലുണ്ട്. പത്ത് ലക്ഷം പേരിൽ 140 ആളുകളെ പരിശോധിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതിനേക്കാൾ കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.
ആന്ധ്രപ്രദേശ് (1,418), ബിഹാർ (1093), ഒഡീഷ (1,072), ഗോവ(1,058), ഝാർഖണ്ഡ്(994), ജമ്മുകശ്മീർ(984), തെലങ്കാന(947), തമിഴ്നാട്(936), ഹരിയാന(863)എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ടെസ്റ്റ് ചെയ്യുന്ന നിരക്ക്. ഇന്ത്യയിൽ ഇതുവരെ 10,87,96,064 കോവിഡ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.