രാജ്യസഭാ എം.പിമാരിൽ 27 പേർ ശതകോടീശ്വരൻമാർ; ഗുരുതര ക്രിമിനൽ കേസുള്ളത് 41 പേർക്കെതിരെ, രണ്ട് പേർ കൊലപാതക കേസ് പ്രതികൾ

ന്യൂഡൽഹി: രാജ്യസഭയിലെ എംപിമാരെ കുറിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസ് നടത്തിയ പഠന റിപ്പോർട്ട്‌ പുറത്ത്. രാജ്യസഭയിൽ നിലവിലുള്ള 223 രാജ്യസഭാ എംപിമാരിൽ 27 പേരാണ്‌ ശതകോടീശ്വരൻമാരായുള്ളത്‌. ആന്ധ്രയിൽ നിന്നുള്ള 11 എം.പിമാരിൽ അഞ്ചുപേർ (45 ശതമാനം) ശതകോടീശ്വര പട്ടികയിലുണ്ട്‌.

തെലങ്കാനയിലെ ഏഴിൽ മൂന്ന്‌ എം.പിമാരും (43 ശതമാനം) ശതകോടീശ്വരൻമാരാണ്‌. തെലങ്കാനയിൽ നിന്നുള്ള ഏഴ്‌ രാജ്യസഭാംഗങ്ങളുടെ ആകെ സ്വത്ത്‌ 5596 കോടി രൂപയാണ്‌. ആന്ധ്രയിലെ 11 എം.പിമാരുടെ ആകെ സ്വത്ത്‌ 3823 കോടിയാണ്‌.

യുപിയിൽ നിന്നുള്ള മുപ്പത്‌ രാജ്യസഭാംഗങ്ങൾക്കായി 1941 കോടി രൂപയുടെ സ്വത്തുണ്ട്‌. തെലങ്കാനയിൽ നിന്നുള്ള ടി.ആർ.എസ്‌ എം.പി ബണ്ടി പാർത്ഥസാരഥിയാണ്‌ ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം. ബണ്ടിയുടെ ആകെ സ്വത്ത്‌ 5300 കോടി രൂപയാണ്‌. 2577 കോടി രൂപ സ്വത്തുള്ള ആന്ധ്രയിൽ നിന്നുള്ള വൈ.എസ്‌.ആർ.സി.പി അംഗം അയോധ്യ രാമി റെഡ്ഡിയാണ്‌ സ്വത്തിൽ രണ്ടാമൻ.

1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമതുണ്ട്‌. കേരളത്തിൽ നിന്നുള്ള സമ്പന്നൻ പി.വി. അബ്‌ദുൾവഹാബാണ്‌– 242 കോടി. രാജ്യസഭയിലെ 41 എം.പിമാർക്കെതിരായി ഗുരുതര ക്രിമിനൽ കേസുകളുണ്ട്‌. രണ്ട്‌ എം.പിമാർക്കെതിരായി കൊലപാതക കേസുണ്ട്‌. സ്‌ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ നാല്‌ എം.പിമാർ ഉൾപ്പെട്ടിട്ടുണ്ട്‌. 

Tags:    
News Summary - 12% Of Sitting Rajya Sabha Members Billionaires, Says Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.