മോദിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ പൊട്ടി 12 ബി.ജെ.പി പ്രവർത്തകർക്ക്​ പരിക്ക്

ചൈന്നെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷത്തി​െൻറ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഹൈഡ്രജൻ നിറച്ച ബലൂണുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച്​ 12 ബി.ജെ.പി പ്രവർത്തകർക്ക്​ പരിക്ക്​. ബി.ജെ.പി നേതാവിനെ സ്വാഗതം ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ചതോടെ വേദിയിൽ ഉയർത്തിയിരുന്ന​ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ പരിപാടിക്കെത്തിയ സ്​ത്രീകൾ അടക്കമുള്ള 12 ഓളം പേർക്ക്​ സാരമായി പരിക്കേൽക്കുകയും ചെയ്​തു.

ബി.ജെ.പിയുടെ കർഷക സംഘടനയാണ്​ പടവട്ടമ്മൻ കോയിൽ തെരുവിൽ പരിപാടി സംഘടിപ്പിച്ചത്​. സംഘടന നേതാവായ മുത്തുമാരന്​ സ്വീകരണവും ഒരുക്കിയിരുന്നു. ​പ്രധാനമന്ത്രിയുടെ പിറന്നാളി​െൻറ ഭാഗമായി 2000 ഹൈഡ്രജൻ ബലൂണുകൾ പറത്താനാണ്​ സംഘാടകർ തുരുമാനിച്ചിരുന്നത്​. മുത്തുമാരനെ സ്വാഗതം ചെയ്യ​ാനായി പടക്കങ്ങൾ പൊട്ടിച്ചതോടെ അനുയായികൾ പിടിച്ചു നിന്ന ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. നൂറുകണക്കിന്​ ബലൂണുകൾ ഒരുമിച്ച്​ പൊട്ടിത്തെറിച്ചതോടെ മുത്തുമാരനടക്കം നിരവധിപേർക്ക്​ പരിക്കേറ്റു. പൊള്ളലേറ്റവരെ ഉടൻ കിൽപാക്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ കോരത്തൂർ പൊലീസ്​ കേസെടുത്തു. കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചും അനുമതിയില്ലാതെയുമാണ്​ ബി.ജെ.പി കർഷക സംഘടന പരിപാടി സംഘടിപ്പിച്ചതെന്ന്​ കോരത്തൂർ പൊലീസ്​ ഇൻസ്​പെക്​ടർ അറിയിച്ചു. 100 ഓളം പേരാണ്​ പരിപാടിക്കെത്തിയിരുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.