സൈന്യം വെടിവെച്ചു കൊന്നതിൽ നവവരനും; നാഗാലാൻഡിൽ നിന്നും കേൾക്കുന്നത്​ നൊമ്പരക്കഥകൾ

നാഗാലാൻഡിലെ സൈനിക കൂട്ടക്കുരുതിയെ സംബന്ധിച്ച്​ പുറത്തുവരുന്നത്​ അതീവ സങ്കടകരമായ കഥകൾ. സൈന്യം നിറയൊഴിച്ചവരിൽ ഒരു നവവരനും ഉണ്ടായിരുന്നു. നാഗാലാൻഡിലെ ഓടിങ് ഗ്രാമത്തിൽനിന്നുള്ള യുവാവിന്‍റെ മരണമാണ്​ ഏറ്റവും സങ്കടം നിറഞ്ഞത്​. വിവാഹം കഴിഞ്ഞ് 12 ദിവസത്തിന് ശേഷമാണ്​ അയാൾക്ക്​ ജീവൻ നഷ്​ടമായത്​.

നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ്​ ഗ്രാമം. നൂറുകണക്കിന് ഗ്രാമവാസികൾ മരിച്ചവർക്ക്​ യാത്രാമൊഴി നൽകി. പുരുഷന്മാരിൽ ഭൂരിഭാഗവും കൽക്കരി ഖനിയിലെ തൊഴിലാളികളായിരുന്നു. മോൺ ടൗണിൽ നടന്ന ഇവരുടെ സംസ്കാര ചടങ്ങിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തിരുന്നു. മൃതദേഹങ്ങൾ പിന്നീട് അവരുടെ ജന്മഗ്രാമമായ ഓട്ടിംഗിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു.

കരളുലക്കുന്ന കാഴ്ചകളാണ്​ സംസ്​കാര സ്​ഥലത്ത്​ കണ്ടത്​. തന്‍റെ ഭർത്താവിന്‍റെ ശവ​െപപടടിയിൽ ചേർന്നിരുന്ന്​ കരയുന്ന യുവതിയുടെ ദൃശ്യം എല്ലാവരുടെയും കണ്ണ്​ നനയിച്ചു. മോൺലോങ്​ എന്ന യുവതിയായിരുന്നു അത്​​. ഹോക്കുപ്പ്​ എന്ന യുവാവുമായി നവംബർ 25നായിരുന്നു വിവാഹം. അന്ന്​ ഗ്രാമം മുഴുവൻ അത്​ ആഘോഷിച്ചു.

ഇന്ന്​ എല്ലാവരും ഹോക്കുപ്പിന്‍റെ ശവസംസ്കാര ചടങ്ങിൽ വിലപിക്കുന്നു. ''എന്‍റെ ഭർത്താവ് എന്നെ സ്നേഹിച്ചു. നവംബർ 25ന് ഞാൻ ഇവിടെ വിവാഹിതയായി എത്തി. കല്യാണം കഴിഞ്ഞ് ഞങ്ങൾക്ക് സമയമൊന്നും ലഭിച്ചില്ല. ഞാൻ പള്ളിയിൽ ജോലിചെയ്യുന്നു. അവൻ അവന്‍റെ ജോലിയിലേക്ക് മടങ്ങി. ഇപ്പോൾ എന്നന്നേക്കുമായി പോയിരിക്കുന്നു''. ഭർത്താവിന്‍റെ ശവപ്പെട്ടിയിൽ മുറുകെ പിടിച്ചുകൊണ്ട്​ അവൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.