115 തുന്നിക്കെട്ടുകൾ, 36 മണിക്കൂർ ശസ്ത്രക്രിയ; പെൺകുട്ടിയുടെ മുഖം തെരുവ്നായ് കടിച്ചു പറിച്ചു

ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തെരുവ് നായ് ക്രൂരമായി ആക്രമിച്ചു. നഗരത്തിലെ വിജയനഗർ മേഖലയിലാണ് സംഭവം. 36 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ 115 തുന്നിക്കെട്ടുകളാണ് കുട്ടിയുടെ ശശീരത്തിൽ ഇട്ടത്.

എം.എം.ജി ജില്ല ആശുപത്രിയിലാണ് റിയ എന്ന പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.ഞായറാഴ്ച വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ നായ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്തെ മാംസം നായ് കടിച്ചുപറിച്ചു.

കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകൾ പറ്റിയെന്ന് ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ഡോ.രാകേഷ് പറഞ്ഞു.'ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. അടുത്ത 14-15 ദിവസത്തിനുള്ളിൽ കുട്ടി സാധാരണ നിലയിലാകും'- ഡോ.മനോജ് ചതുർവേദി അറിയിച്ചു. ശസ്ത്രക്രിയക്കിടെ നൽകേണ്ട വിലകൂടിയ ചില കുത്തിവെപ്പുകൾ സർക്കാർ നൽകാത്തതിനാൽ പുറത്തുനിന്ന് വാങ്ങേണ്ടിവന്നെന്നും ഡോക്ടർമാർ പറഞ്ഞു.

അതേസമയം, പെൺകുട്ടിയെ പ്രവേശിപ്പിക്കാൻ നോയിഡയിലെ ചൈൽഡ് പി.ജി.ഐ ആശുപത്രി വിസമ്മതിച്ചെന്നും ഡോക്ടർമാർ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ ശസ്ത്രക്രിയക്ക് ആകെ ചെലവ് അഞ്ച് ലക്ഷം രൂപ വരുമെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ ഗാസിയാബാദിലെ എം.എം.എസ് ജില്ല ആശുപത്രിയിലേക്ക് പിതാവ് കൊണ്ടുപോയത്.

Tags:    
News Summary - 115 stitches, 36-hour surgery: Minor girl survives fatal stray dog attack in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.