സൂറത്ത്: രാജ്യത്തെ നടുക്കിയ കഠ്‌വ, ഉന്നാവ ബലാത്സംഗ കേസുകൾക്ക് പിന്നാലെ ഗുജറാത്തിലെ സൂറത്തില്‍ പതിനൊന്നുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്വകാര്യ ഭാഗത്തടക്കം 86 മുറിവുകളുമായി പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു.
മരിക്കുന്നതിന് മുമ്പ് ഏഴുദിവസത്തോളം പെണ്‍കുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. ശരീരത്തിലുള്ള പരിക്കുകൾ മിക്കതും മരം കൊണ്ടുള്ള ആയുധംകൊണ്ടുള്ളതാണെന്നാണ് കരുതുന്നത്. മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂറത്ത് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ ഗണേഷ് ഗൊവേക്കര്‍ പറഞ്ഞു. ഏപ്രില്‍ ആറിന് സൂറത്തിലെ ഭെസ്താന്‍ മേഖലയിലെ ഒരു ക്രിക്കറ്റ് മൈതാനത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.