ഡൽഹിയിൽ ആൻറിജെനിൽ നെഗറ്റീവ്​ ആയ 11ശതമാനം പേർക്ക്​ ആർ.ടി-പി.സി.ആറിൽ പോസിറ്റീവ്

ന്യൂഡൽഹി: ഡൽഹിയിൽ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ്​ ഫലം വന്ന 11ശതമാനം പേരിൽ പിന്നീട്​ ആർ.ടി-പി.സി.ആർ പരിശോധനയിൽ കോവിഡ്​ ബാധ സ്​ഥിരീകരിച്ചെന്ന്​ റിപ്പോർട്ട്​.

സെപ്​റ്റംബർ ഒന്ന്​ മുതൽ ഏഴ്​ വരെ ഡൽഹിയിൽ നടത്തിയ റാപിഡ്​ ആൻറിജെൻ ടെസ്​റ്റിൽ നെഗറ്റീവ്​ ആയവരിൽ പിന്നീട്​ നടത്തിയ ആർ.ടി.-പി.സി.ആർ പരിശോധനയിലാണ്​ രോഗബാധ കണ്ടെത്തിയത്​. കോവിഡ്​ ലക്ഷണങ്ങളുള്ള 56,862 പേരിലാണ്​ ഇക്കാലയളവിൽ ആൻറിജെൻ പരിശോധന നടത്തിയത്​. ഇതിൽ നെഗറ്റീവ്​ ഫലം വന്ന 32,903 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധന നടത്തി. ഇതിൽ 3,524 പേരിൽ കോവിഡ് ബാധ സ്​ഥിരീകരിച്ചതായി പി.ടി​.ഐ​ റിപ്പോർട്ട് ചെയ്യുന്നു​.

കോവിഡ്​ ലക്ഷണങ്ങളുള്ളവർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ്​ ആയാൽ അവരെ വീണ്ടും ആർ.ടി-പി.സി.ആർ പരിശോധനക്ക്​ വിധേയരാക്കണമെന്ന്​ സെപ്​റ്റംബറിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംസ്​ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ്​ ഡൽഹിയിൽ 32,903 പേരിൽ വീണ്ടും പരിശോധന നടത്തിയത്​.

ഒക്​ടോബറിൽ കോവിഡ്​ ലക്ഷണങ്ങളുള്ള 26,316 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ്​ ആയിരുന്നു. ഇതിൽ 24,737 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ്​ ആയി. നവംബറിലെ ആദ്യ ആഴ്​ച​ കോവിഡ്​ ലക്ഷണങ്ങളുള്ള 4,013 പേർ ആൻറിജെൻ പരിശോധനയിൽ നെഗറ്റീവ്​ ആയിരുന്നു. ഇതിൽ 3,569 പേരിൽ വീണ്ടും ആർ.ടി-പി.സി.ആർ നടത്തിയപ്പോൾ 2300ലധികം പേർ പോസിറ്റീവ്​ ആയി.  

Tags:    
News Summary - 11% symptomatic cases found Covid positive in RT-PCR tests after negative antigen reports in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.