Posted On
date_range Updated On
date_range രാജസ്ഥാനിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 മരണം
ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ട്രക്കും ജീപ്പും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആറ് സ്ത്രീകളും നാലു പുരുഷൻമാരും ഒരു കുട്ടിയുമാണ് മരിച്ചത്.
ബലോട്ര-ഫലോടി ദേശീയപാതയിലാരുന്നു അപകടം. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് ഉയർത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.