photo for representation

പശ്ചിമ ബംഗാളിൽ മിന്നലേറ്റ് 11 പേർ മരിച്ചു


കൊൽകത്ത: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ മിന്നലേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.

സഹപൂർ, ഗജോൾ, ഹരിശ്ചന്ദ്രപൂർ, മിർദാപൂർ ഹദ്ദതോല, തുടങ്ങിയ സ്ഥലങ്ങളിലാണ് മരണങ്ങളുണ്ടായത്. നിരവധിപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി ദുഖം രേഖപ്പെടുത്തി. മാൾഡയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് എന്‍റെ മനസ്സ്. ഈ പ്രയാസകരമായ സമയത്ത് ഞാൻ അവർക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - 11 killed as lightning strikes West Bengal Malda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.