ന്യൂഡൽഹി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് സ്ത്രീകളെയും നാല് പുരുഷൻമാരെയുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കണ്ണും കൈകാലുകളും കെട്ടിയിട്ട നിലയിലായിരുന്നു.
ബുരാരിയിലെ സാൻറ് നഗറിൽ പലചരക്ക്കട നടത്തി വരികയായിരുന്നു ഇൗ കുടുംബം. പൊതുവെ രാവിലെ 6 മണിക്ക് കട തുറക്കുന്നവർ ഇന്ന് 7:30 ആയിട്ടും തുറക്കാതെ കണ്ടതോടെ സംശയം ജനിച്ച അയൽവാസികൾ വീട്ടിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം അറിയുന്നത്.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അേന്വഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മരിച്ചവരിൽ 75 വയസ്സുകാരനും രണ്ട് കുട്ടികളും ഉൾപെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.