മോദിയുടെ മൻ കീ ബാത്ത് യു.പിയിലെ മദ്രസകളിൽ കേൾപ്പിക്കാനൊരുങ്ങി ബി.ജെ.പി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്തിന്റെ 100ാം എപ്പിസോഡ് മദ്രസകളിലും ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലും കേൾപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഏപ്രിൽ 30ന് മോദി നടത്തുന്ന മൻ കീ ബാത്ത് പ്രസംഗമാണ് ന്യൂനപക്ഷങ്ങളിലേക്ക് എത്തിക്കാൻ ബി.ജെ.പി ഒരുങ്ങുന്നത്.

മൻ കീ ബാത്തിന്റെ 100 എപ്പിസോഡ് പ്രത്യേകതയുള്ളതാണ്. അതിനാൽ പ്രസംഗം 100 സ്ഥലങ്ങളിൽ കേൾപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിൽ മദ്രസകളും ന്യൂനപക്ഷങ്ങളുടെ സാന്നിധ്യമുള്ള ചില പ്രദേശങ്ങളും ഉൾപ്പെടുന്നുവെന്ന് ബി.ജെ.പി ഉത്തർപ്രദേശ് ന്യൂനപക്ഷ വിഭാഗം തലവൻ ബാസിത് അലി പറഞ്ഞു.

ഉത്തർപ്രദേശിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയുടെ ആശയങ്ങൾ ന്യൂനപക്ഷങ്ങളിലേക്ക് എത്തിക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. മുസ്‍ലിംകളുടെ സാന്നിധ്യം കൂടുതലുള്ള മണ്ഡലങ്ങളിൽ മൻ കീ ബാത്തിന്റെ ഉറുദു പതിപ്പ് വിതരണം ചെയ്യാനും ബി.ജെ.പി തീരുമാനിച്ചിരുന്നു.

Tags:    
News Summary - 100th episode of 'Mann Ki Baat' to be aired in U.P. madrasas, minority localities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.