പുതുവർഷാഘോഷം: തമിഴ് നാട് കുടിച്ചത് 1000 കോടിയുടെ മദ്യം; കേരളത്തിലെ വിൽപന 686.28 കോടി

പുതുവർഷാഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ 1000 കോടി രൂപയുടെ മദ്യവിൽപ്പന. എന്നാൽ, കേരളം കുടിച്ചത്​ 686.28 കോടിയുടെ മദ്യം. ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിലായാണ് ഇത്രയും രൂപയുടെ മദ്യം വിറ്റതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. 31-നുമാത്രം 610 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് കടകളിലൂടെ നടത്തിയ വിൽപ്പനയുടെ കണക്കാണിത്. ബാറുകളിലും നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും മദ്യവിൽപ്പനയുണ്ടായിരുന്നു.

ചെന്നൈയിലെ ടാസ്മാക് കടകളിൽ മൂന്നിരട്ടി മദ്യം വിൽപ്പനയ്ക്കെത്തിച്ചിരുന്നു. രാത്രി 10 വരെ പ്രവർത്തിക്കാൻ അനുമതിയുള്ള ടാസ്മാക് കടകൾ 11 വരെ പ്രവർത്തിച്ചു. 2021 ഡിസംബർ 31-ന് 147.69 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2020-ൽ 160 കോടി രൂപയുടെ മദ്യവും.

കേരളത്തിലെ 10 ദിവസത്തെ കണക്ക് പ്രകാരം കുടിച്ചത്​ 686.28 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഈ കാലയളവിലെ 10​ ദിവസത്തെ വിൽപന 649.32 കോടിയായിരുന്നു. പുതുവത്സരത്തലേന്ന്​ മാത്രം 107.14 കോടി രൂപയുടെ മദ്യം വിറ്റു. 2022 ലെ പുതുവത്സരത്തലേന്ന്​ 95.67 കോടിയായിരുന്നു വിൽപന.

തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‍ലെറ്റിലായിരുന്നു ഇക്കുറി കൂടുതൽ വിൽപന (1.12 കോടി). കൊല്ലം ആശ്രാമം ഔട്ട്‍ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസർകോട്​ ബട്ടത്തൂരിലാണ് കുറവ് വിൽപന (10.36 ലക്ഷം). ഡിസംബർ 31ന്​ സംസ്ഥാനത്തെ എല്ലാ ഔട്ട്‍ലെറ്റുകളിലും 10 ലക്ഷം രൂപക്കുമുകളിൽ മദ്യം വിറ്റു. മദ്യത്തിന് രണ്ടു ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. 

Tags:    
News Summary - 1000 crore worth of alcohol sold in Tamil Nadu on New Year’s Eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.