Posted On
date_range Updated On
date_range ബി.ജെ.പിയിൽ പോയ 10 തൃണമൂൽ കൗൺസിലർമാർ തിരിച്ചെത്തിയെന്ന് അഭിഷേക് ബാനർജി
കൊൽക്കത്ത: ബി.ജെ.പിയിൽ പോയ 10 കൗൺസിലർമാർ പാർട്ടിയിൽ തിരിച്ചെത്തിയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാ നർജി. 107 സി.പി.എം, തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുമെന്ന് പാർട്ടി നേതാവ് മുകുൾ റോയ് അവകാശപ്പെട്ടതിന് പിന്നാലെയാണ് അഭിഷേകിൻെറ പ്രസ്താവന.
കഞ്ചരാപാറ, ഹലിഷാർ എന്നീ മുൻസിപ്പാലിറ്റികളിലെ ചില കൗൺസിലർമാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബി.ജെ.പിയിലെത്തിയിരുന്നു. അതിൽ 10 പേർ തിരിച്ചെത്തി. ഭീഷണിപ്പെടുത്തിയാണ് ഇവരെ ബി.ജെ.പി ഒപ്പം കൂട്ടിയത്. ഇപ്പോൾ രണ്ട് മുൻസിപ്പാലിറ്റികളും തൃണമൂൽ കോൺഗ്രസിൻെറ നിയന്ത്രണത്തിലായതായി അദ്ദേഹം പറഞ്ഞു.
50 മുനിസിപ്പൽ കൗൺസിലർമാരും ചില എം.എൽ.എമാരും സീനിയർ കൈലാശ് വിജയവർഗീയയുടെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇവരിൽ ചില കൗൺസിലർമാരാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.