മുംബൈ വിമാനത്താവളത്തിലെ 10 സുരക്ഷാ ജീവനക്കാർക്ക്​ കോവിഡ്​

ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 10 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജവാന്മാർക്ക്​ ​കോവിഡ്​ സ്ഥിരീകരിച്ചു. ഇവരെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല.

വിമാനത്താവളത്തിൽ ജോലി ചെയ്​തിരുന്ന ജവാന്മാരിൽ ഒരാൾക്ക്​ മാർച്ച് 27ന് കോവിഡ്​ പോസിറ്റീവാ​െണന്ന്​ തെളിഞ്ഞിരുന്നു. ഇയാളുമായി അടുത്തിടപഴകിയ 11 ജവാൻമാരിൽ കൂടി കോവിഡ്​ പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒമ്പത്​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും ഒരാളുടെ ഫലം നെഗറ്റീവാകുകയും ​െചയ്​തു.

ആദ്യം കോവിഡ്​ സ്ഥിരീകരിച്ച ജവാൻ കലാംബോളിയിലെ സി‌.ഐ‌.എസ്‌.എഫ് ക്യാമ്പിലാണ്​ താമസിച്ചിരുന്നത്​. തുടർന്ന്​ ഇവിടെ കഴിയുകയായിരുന്ന 152 ജവാൻമാർക്ക്​ കൂടി കോവിഡ്​ പരിശോധന നടത്തുകയായിരുന്നു. ഒമ്പതു പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതോടെ മുൻകരുതൽ എന്ന നിലയിൽ മുഴുവൻ പേരെയും 14 ദിവസത്തെ നിരീക്ഷണത്തിൽ വിടാൻ തീരുമാനിച്ചതായി സി.ഐ.എസ്​.എഫ് അധികൃതർ അറിയിച്ചു.

അതേസമയം, ആദ്യം കോവിഡ്​ സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ കോവിഡ്​ പോസിറ്റീവായ ഒമ്പതുപേർക്കും രോഗ ലക്ഷണങ്ങളില്ലാത്തതിനാൽ ഇവരുടെയും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണെന്ന്​ സി‌.ഐ‌.എസ്‌.എഫ് അധികൃതർ പറഞ്ഞു.

സാമൂഹ്യ അകലം പാലിച്ചും ആരോഗ്യ മന്ത്രാലയത്തിൻെറ നിർദേശങ്ങൾ പാലിച്ചും ജവാൻമാരെ സുരക്ഷിതമായി താമസിപ്പിക്കാൻ മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു.

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച വരെ 423 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്​തിട്ടുണ്ട്. ഇതിൽ 235 കേസുകൾ മുംബൈയിൽ നിന്നാണ്​.

Tags:    
News Summary - 10 Security Personnel At Mumbai Airport Test Positive For Coronavirus - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.