ഹരിയാനയിൽ ബസിന് തീപിടിച്ച് പത്ത്‌പേർ മരിച്ചു.

ചണ്ഡീഗഡ്: ഹരിയാനയിലെ നുഹ് ജില്ലയിൽ ടൗരുവിന് സമീപം തീർഥാടകരുടെ ബസിന് തീപിടിച്ച് പത്തുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. കുണ്ഡ്ലി-മനേസർ-പൽവാൽ എക്‌സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.വൃന്ദാവനത്തിൽ തീർഥാടനം നടത്തി മടങ്ങിന്നതിനിടെയായിരുന്നു അപകടം.

പഞ്ചാബ്, ചണ്ഡീഗഡ് സ്വദേശികളായ അറുപത്തിനാല് പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിൻഭാഗത്ത് തീപിടിച്ച വിവരം ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രക്കാർ ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു . തുടർന്ന് ബസ് മുഴുവനായി കത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ ഹരിയാന നുഹ് എം.എൽ.എ അഫ്താബ് അഹമ്മദ് അനുശോചിച്ചു. സംഭവം വളരെ വേദനാജനകവും സങ്കടകരവും ഹൃദയഭേദകവുമാണെന്ന് എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - 10 killed in bus fire in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.